ഓര്‍മ്മകളെപ്പോലും ത്രസിപ്പിക്കുന്ന പിണറായി പാറപ്പുറം സമ്മേളനത്തിന് 78ാം വാര്‍ഷികം; മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും

പിണറായി പാറപ്രത്ത് 1939 ൽ പരസ്യ പ്രവർത്തനമാരംഭിച്ച കമ്യൂണിസ്റ്റ് പാർട്ടി  78ാം വാർഷികാഘോഷത്തിലാണ്. പിണറായിൽ നിന്നുംകേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അമരക്കാരനായി മാറി ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യ പ്രവർത്തനത്തിന്റെ 78 ആം വാർഷികാഘോഷ സമാപനം ഉദ്ഘാടനം ചെയ്യും.

1939 ഡിസംബർ അവസാനമാണ് അതീവ രഹസ്യമായി പാറപ്രത്തെ വിവേകാനന്ദ വായനശാലയിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ സമ്മേളിച്ചത്. ബ്രിട്ടീഷ് പോലീസിന്റെയും ചാരന്മാരുടെയും കണ്ണ് വെട്ടിച്ച് യോഗം ചേരാൻ പ്രകൃതിയും മനുഷ്യരും ഏറ്റവും അനുകൂലമായ ഇടവും അതായിരുന്നു.

3ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം . തൊഴിലാളികളുടെ നാട് . ചരിത്രപ്രസിദ്ധമായ തീരുമാനങ്ങൾ കൈക്കൊണ്ട യോഗം. നാട് കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നു.

ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരായ കൊടുങ്കാറ്റ് വടക്കൻ കേരളത്തിൽ ആഞ്ഞടിച്ചത് ഈ യോഗ തീരുമാനങ്ങളുടെ പിൻബലത്തോടെയായിരുന്നു.

തലശ്ശേരി ജവഹർഘട്ടിലും മട്ടന്നൂരിലും മൊറാഴയിലും നിരോധനാജ്ഞ ലംഘിച്ച് ജനങ്ങൾ സംഘടിച്ചു.തലശ്ശേരിയിൽ അബുവും ചാത്തുക്കുട്ടിയും കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായി.

സഹനസമരങ്ങളുടെ കാഹളമുയർന്ന പിണറായിൽ ഇന്ന് ചുവപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും പാറപ്രത്ത് പൊതുയോഗവും ഇന്ന് വൈകീട്ട് 6 മണിക്ക് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News