നോട്ടക്കും പിന്നിലായി ബിജെപി

ചെന്നൈ: ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നോട്ടക്കും പിന്നില്‍ തകര്‍ന്നടിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി.നോട്ടക്ക് 2,203 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് നേടാനായത് കേവലം 1,236 വോട്ടുകള്‍ മാത്രമാണ്.

40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എഐഎഡിഎംകെ വിമത നേതാവായ ടിടിവി ദിനകരന്‍ ആര്‍കെ നഗറില്‍ വന്‍ വിജയം നേടിയത്.

അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തേയും പിന്നിലാക്കുന്ന വിജയമാണ് ദിനകരന് ലഭിച്ചത്.

അതേസമയം, ഡിഎംകെ സ്ഥാനാര്‍ഥി മരുതുഗണേശിന് കെട്ടിവെച്ച കാശ് നഷ്ടമാവുകയും ചെയ്തു.

പിന്നിലായി പോയ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. കേന്ദ്ര ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കിട്ടിയത് നോട്ടക്ക് കിട്ടിയതിന്റെ കാല്‍ ഭാഗം വോട്ട് മാത്രം. സ്വയം വിലയിരുത്താനുള്ള സമയമായെന്നും സ്വാമി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News