മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായി; ആക്രമണം അഴിച്ചുവിട്ട് ബിജെപി

ലഖ്‌നൗ: മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായതിന്റെ പേരില്‍ ഗാസിയബാദില്‍ ആക്രമണം അഴിച്ചുവിട്ട് ബിജെപിയും സംഘപരിവാര്‍ സംഘടനകളും.

കഴിഞ്ഞദിവസമാണ് 33കാരനായ മന്‍സൂര്‍ ഹര്‍ഹത് ഖാനും 28കാരിയായ നുപുര്‍ സിംഗാളും പ്രത്യേക വിവാഹനിയമ പ്രകാരം മതാചാരങ്ങളില്ലാതെ വിവാഹിതരായത്. രാജ് നഗറിലെ വധുവിന്റെ വീട്ടില്‍ വിവാഹസത്ക്കാരവും സംഘടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി ഗാസിയാബാദ് പ്രസിഡന്റ് അജയ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം വീടിന് മുന്നിലെത്തി സംഘര്‍ഷമുണ്ടാക്കിയത്. വാഹന ഗതാഗതവും തടസപ്പെടുത്തി. സംഘര്‍ഷം തുടര്‍ന്നപ്പോള്‍ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു.

വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ വരുന്നതായി യുവതിയുടെ പിതാവ് പുഷ്‌പേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ബിജെപിക്കും സംഘികള്‍ക്കുമെതിരെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കാനിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News