ആര്‍കെ നഗറില്‍ ദിനകരന്‍; എഐഡിഎംകെയും ഡിഎംകെയ്ക്കും വന്‍തിരിച്ചടി; നോട്ടയ്ക്കും പിന്നിലായ ബിജെപി നാണംകെട്ടു

തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് വന്‍വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിനകരന്റെ ജയം.

കഴിഞ്ഞ തവണ ലഭിച്ച 39,545 വോട്ടിന്റെ ഭൂരിപക്ഷമാണ് ജയലളിതയ്ക്ക് ലഭിച്ചത്. ഇത് മറികടന്നാണ് ദിനകരന്‍ വിജയം സ്വന്തമാക്കിയത്.

എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂദനന് 48,036 വോട്ടുകള്‍ ലഭിച്ചു. ഡിഎംകെ സ്ഥാനാര്‍ഥി മരുത് ഗണേശിന് 24,624 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അതേസമയം, രാജ്യം ഭരിക്കുന്ന ബിജെപി നോട്ടയ്ക്കും പിന്നിലായി അഞ്ചാം സ്ഥാനത്താണ്. ഡിഎംകെയ്ക്കും ബിജെപിക്കും കെട്ടിവച്ച കാശും നഷ്ടമാകും.

ചിഹ്നവും പാര്‍ട്ടിയുമല്ല, ജനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ പ്രാധാന്യമെന്ന് ടിടിവി ദിനകരന്‍ പ്രതികരിച്ചു. തമിഴ്‌നാട് സര്‍ക്കാരിനെതിരെയാണ് ആര്‍കെ നഗറിലെ ജനവിധി. മൂന്നു മാസത്തിനുള്ളില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒ പനീര്‍സെല്‍വവും അധികാരത്തില്‍ നിന്നിറങ്ങുമെന്നും ജനങ്ങളുടെ മനസാണ് ജനവിധിയിലൂടെ വെളിവാകുന്നതെന്നും ദിനകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News