ആവേശത്തിരയിളക്കി മമ്മൂക്കയുടെ മാസ്റ്റര്‍പീസ്; മൂന്നാം നാള്‍, 10 കോടി ക്ലബില്‍

കുടുംബസദസും യുവജനതയും നെഞ്ചേറ്റി മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ്. റിലീസ് ചെയ്ത് മൂന്നാം നാള്‍ ചിത്രം 10 കോടി ക്ലബില്‍ ഇടംനേടി.

മലയാള സിനിമയുടെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മാസ്റ്റര്‍പീസ് സ്വന്തമാക്കി. ആദ്യ ദിനത്തില്‍ 5,11,79,103 രൂപയും രണ്ടാം ദിനത്തില്‍ 2,73,12,570 രൂപയും മൂന്നാം നാള്‍ 3,04,88,412 രൂപയുമാണ് ചിത്രം നേടിയത്. സംവിധായകന്‍ അജയ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

22 വര്‍ഷത്തിന് ശേഷമുളള മമ്മൂട്ടിയുടെ മുഴുനീള അധ്യാപക വേഷമാണ് ചിത്രത്തിലേത്. വെറും അധ്യാപകനെന്ന് പറഞ്ഞാല്‍ പോരാ കുഴപ്പക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വരുന്ന, അതിലും കുഴപ്പക്കാരനായ പ്രൊഫസര്‍. അതാണ് മമ്മൂക്കയുടെ മാസ്റ്റര്‍പീസ്.

പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവാണ്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് വടകരയാണ് 15 കോടി മുതല്‍ മുടക്കില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം തന്നെയാണ് മാസ്റ്റര്‍പീസെന്ന് പ്രധാനവേഷത്തിലെത്തുന്ന മക്ബൂല്‍ സല്‍മാന്‍ പറയുന്നു. ഗ്ലാമറിലും സ്‌റ്റൈലിലും ന്യൂജനറേഷനെയും വെല്ലുന്ന പ്രകടനമാണ് മമ്മൂട്ടിയുടേതെന്ന് ചിത്രത്തിലെ മറ്റൊരു താരമായ ദിവ്യദര്‍ശനും പറയുന്നു.

കസബയിലൂടെ മലയാളത്തിലെത്തിയ നടി വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, മുകേഷ്, പാഷാണം ഷാജി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News