ബലാത്സംഗക്കേസില്‍ വിന്‍സെന്റ് എംഎല്‍എക്കെതിരെ കുറ്റപത്രം; കേസില്‍ 50ലധികം സാക്ഷികള്‍

ബലാത്സംഗക്കേസില്‍ എം വിന്‍സെന്റ് എംഎല്‍എക്കെതിരെ കുറ്റപത്രം. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അയല്‍വാസിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് വിന്‍സന്റ് എംഎല്‍എക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബലാത്സംഗത്തിന് പുറമെ മറ്റ് നാല് വകുപ്പുകള്‍ കൂടി എംഎല്‍എക്കെതിരെ ചുമത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 50 ലധികം സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 9 പേരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. കുറ്റപത്രം ജനുവരി 15ന് കോടതി പരിഗണിക്കും. കേസില്‍ കഴിഞ്ഞ ജൂലൈ 22ന് അറസ്റ്റിലായ എം വിന്‍സന്റ് ഒരു മാസത്തോളം റിമാന്‍ഡിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News