തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു; ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കിയത് ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന്

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സമവായത്തില്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ജയറാം താക്കൂറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ആര്‍എസ്എസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കിയത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന പ്രേംകുമാര്‍ ധുമലിന്റെ തോല്‍വിയോടെയാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി നേതൃത്വം രണ്ട് തട്ടിലായത്. ദിവസങ്ങളായി തുടര്‍ന്ന തര്‍ക്കങ്ങള്‍പരിഹരിച്ച് സമവായത്തിലൂടെയാണ് ഇപ്പോള്‍ അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള ജയറാം താക്കൂറിന്റെ മഖ്യമന്ത്രി പ്രഖ്യാപനം.

കേന്ദ്ര പ്രതിരോധ മന്ത്രിയ നിര്‍മലാ സീതാരാമനും, നരേന്ദ്രസിംഗ് തോമറും ഇന്ന് സിംലയില്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേന്ദ്ര നിരീക്ഷകര്‍ ബിജെപി നേതൃത്വവുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ ധുമലിനെ മഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായതോടെ ബിജെപി നേതൃത്വം അനിശ്ചിതത്വത്തിലാവുകയായിരുന്നു.

എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ടാണ് ധുമലിനെ അനുനയിപ്പിച്ചതിന് പിന്നാലെ ധുമലിനെ കൊണ്ട് തന്നെ ജയറാം താക്കൂറിന്റെ പേര് നിര്‍ദേശിക്കുകയുംചെയ്തു.

മുഖ്യമന്ത്രി സ്ഥനത്തേക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയെയും പരിഗണിച്ചെങ്കിലും ആര്‍എസ്എസിന്റെ ശക്തമായ ഇടപെടലാണ് ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ നിര്‍ണായകമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News