ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്കും കാണാതായവര്‍ക്കും വേണ്ടി കടലിനടിയില്‍ പ്രാര്‍ത്ഥന. കോവളം കടല്‍ തീരത്താണ് കടലിന്റെ മക്കള്‍ക്ക് വേണ്ടി വ്യത്യസ്ഥമായ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫിന്റേയും ഓഷ്യന്‍ സഫാരി ക്ലബിന്റെയും നേതൃത്വത്തിലായിരുന്നു പ്രത്യേക പ്രാര്‍ത്ഥന.
ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും കാണാതായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനയോടെ നിരവധി പേരാണ് വിവിധ തീരദേശങ്ങളില്‍ കഴിയുന്നത്. ഇവര്‍ക്കൊപ്പം കടലിന്റെ മക്കള്‍ക്കായി കടലിനടിയില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ച് ഐക്യദാര്‍ഢ്യ പ്രഖ്യാപിക്കുകയായിരുന്നു ഈ വ്യത്യസ്ഥ പ്രാര്‍ത്ഥനയുടെ ലക്ഷ്യം. ഓഖി ദുരന്തബാധിതര്‍ക്കായി കോവളം ഗ്രോവ് ബീച്ച് ഭാഗത്ത് കടലിന്റെ അടിത്തട്ടില്‍ നടന്ന പ്രാര്‍ത്ഥന പത്ത് മിനിറ്റോളം നീണ്ടുനിന്നും.
കോവളം ബോണ്ട് ഓഷ്യന്‍ സഫാരി ക്ലബിലെയും ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് കൂട്ടായ്മയുടേയും നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ബോണ്ട് ഓഷ്യന്‍ സഫാരി ക്ലബിലെയും ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് കൂട്ടായ്മയിലേയും വ്യത്യസ്ഥ മതങ്ങളില്‍ പെട്ട പത്ത് സ്കൂബാ ഡൈവര്‍മാരാണ് കടലിനടില്‍ പ്രാര്‍ത്ഥന നടത്തിയത്.
ക്ളബ്ബങ്ങങ്ങളോടൊപ്പം മത്സ്യതൊഴിലാളി വിഭാഗത്തില്‍ നിന്നുള്ളവരും കടലിനടിയിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.ദുരന്തത്തില്‍ പെട്ട് കാണാതായവര്‍ തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്നും തീരദേശ വാസികള്‍. അതിനാല്‍ ഈ ക്രിസ്തുമസിന് തീര പ്രദേശങ്ങളില്‍ ആഘോഷങ്ങളൊന്നുമില്ലാതെ പ്രത്യേക പ്രകത്ഥനകള് സംഘടിപ്പിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here