യുഎഇയിൽ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

യുഎഇയിൽ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വർഷം മാത്രം 1.64 ലക്ഷം പേര്‍ ഡ്രൈവിങ് ലൈസൻസ് എടുത്തു.

ജനുവരി മുതൽ നവംബർ വരെയുള്ള അപേക്ഷകരാണ് നടപടിക്രമങ്ങൾക്കു ശേഷം ലൈസൻസുകൾ കൈപ്പറ്റിയത്. മുൻകാലങ്ങളെ അപേക്ഷിച്ചു ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നവരുടെ എണ്ണം കൂടി.

ഇതിനനുസരിച്ച് എമിറേറ്റുകളിലെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇപ്പോൾ യുഎഇയിൽ 33.94 ലക്ഷത്തിലധികം വാഹനങ്ങളുണ്ട്.

വാഹനപ്പെരുപ്പം 2015നെ അപേക്ഷിച്ച് അഞ്ചു ശതമാനമാണ്. യുഎഇ യിലെ 45 ശതമാനം താമസക്കാർക്കും ഡ്രൈവിങ് ലൈസൻസ് ഉണ്ടെന്നാണ് കണക്ക്.

പതിനായിരം പേരിൽ 14 എന്ന തോതിലാണ് വാഹന അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 92768 ലൈസൻസുകൾ മാത്രമാണ് വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here