പോരാട്ടവീറും കരുത്തും ബഹുജനപിന്തുണയും വിളിച്ചോതി സിപിഐഎം; ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ പോരാട്ടവീറും കരുത്തും സംഘശക്തിയും ബഹുജനപിന്തുണയും വിളിച്ചോതി സംസ്ഥാനത്ത് സിപിഐഎം ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി.

ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ക്കുശേഷമാണ് 206 ഏരിയ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയത്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ ഊന്നിയ പ്രതിനിധി സമ്മേളനങ്ങളും ദശലക്ഷക്കണക്കിന് ബഹുജനങ്ങളെ അണിനിരത്തിയ ഉദ്ഘാടനസമാപന സമ്മേളനങ്ങളും കേരളജനത നെഞ്ചേറ്റി.

ദേശീയരാഷ്ട്രീയത്തില്‍ ജനപക്ഷബദല്‍ ഉയര്‍ത്താന്‍ സിപിഐഎമ്മിന് മാത്രമേ കഴിയൂവെന്ന പ്രഖ്യാപനവുമായാണ് ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വയനാട് ജില്ലാ സമ്മേളനത്തിന് കൊടിയേറി

കല്‍പ്പറ്റയില്‍ പൊതുസമ്മേളന നഗരിയായ ചെഗുവേര നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സികെ ശശീന്ദ്രന്‍ പതാകയുയര്‍ത്തിയതോടെയണ് സമ്മേളനത്തിന് തുടക്കമായത്. ക്രിസ്തുമസ് ആയതിനാല്‍ 26 നാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. 26ന് രാവിലെ 11ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും

തൃശൂര്‍ ജില്ലാ സമ്മേളനത്തിന് നാട്ടികയിലെ തൃപ്രയാറില്‍ ഇന്ന് പതാക ഉയരും. നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇരുപത്തിയാറ് മുതല്‍ ഇരുപത്തിയെട്ട് വരെയാണ് സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം.

മറ്റു ജില്ലാ സമ്മേളനങ്ങള്‍: കാസര്‍കോട്, പത്തനംതിട്ട (ഡിസം. 29, 30,31), കോഴിക്കോട്, കോട്ടയം (ജനു. 2, 3, 4), കൊല്ലം, മലപ്പുറം (ജനു. 5, 6, 7), ഇടുക്കി, പാലക്കാട് (ജനു. 8, 9, 10), ആലപ്പുഴ (ജനു.13, 14, 15), എറണാകുളം(ജനു. 16,17,18), കണ്ണൂര്‍ (ജനു. 19, 20, 21), തിരുവനന്തപുരം(ഫെബ്രു. 3, 4, 5). ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സംസ്ഥാന സമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News