ഐമ വിവാഹിതയാകുന്നു

ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു.

സിനിമാ നിര്‍മാണ വിതരണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് വരന്‍. ജനുവരി നാലിനാണ് വിവാഹം. മുന്തിരവള്ളികള്‍ തളിര്‍ക്കുന്നു സിനിമയുടെ സെറ്റില്‍ വച്ചുള്ള പരിചയമാണ് വിവാഹാലോചനയിലേക്ക് നയിച്ചത്.

2013ല്‍ ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും വേഷമിട്ടു.

നിലവില്‍ ദുബായ് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് 23കാരിയായ ഐമ. യുഎഇയില്‍ ജനിച്ചുവളര്‍ന്ന ഐമ ഷാര്‍ജയിലാണ് താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News