വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പ്; ഫഹദ് ഫാസിലിനെ ചോദ്യംചെയ്യുന്നത് തുടരുന്നു

തിരുവനനന്തപുരം: പുതുച്ചേരി വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി.

പത്തുമണിയോടെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഫഹദ് ഹാജരായത്. താരത്തെ ഐജിയും എസ്പിയും അടങ്ങുന്ന സംഘം ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞദിവസം ആലപ്പുഴ കോടതിയില്‍ നിന്നും ഫഹദ് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഫഹദിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ചോദ്യം ചെയ്യലിന് ശേഷം അടുത്ത രണ്ട് ബന്ധുക്കളുടെ ജാമ്യത്തില്‍ താരത്തെ വിട്ടയ്ക്കും. രാജ്യം വിട്ട് പുറത്ത് പോകുന്നതിന് തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമുതി വാങ്ങണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകണമെന്നും കോടതി നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News