അടുത്ത തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി മോദിക്ക് വെല്ലുവിളിയാകും; മോദിയെ തള്ളി കോണ്‍ഗ്രസിനെയും രാഹുലിനെയും പുകഴ്ത്തി ശിവസേന

മുംബൈ: മോദിയെ തള്ളി കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പുകഴ്ത്തി ശിവസേന മുഖപത്രമായ സാംമ്‌നയില്‍ ലേഖനം.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് അധികാരം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും യഥാര്‍ത്ഥ വിജയം തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ രാഹുല്‍ കഴിഞ്ഞെന്ന് ലേഖനത്തില്‍ പറയുന്നു. ശിവസേന നേതാവും സാംമ്‌നയുടെ എക്‌സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റൗട്ട് ആണ് ലേഖനം എഴുതിയിരിക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് മോദിയും രാഹുലും തമ്മിലുള്ള യുദ്ധമായിരുന്നു. രാഹുലിന് എതിരെയായിരുന്നു ബിജെപിയുടെ മുഴുവന്‍ പ്രചാരണവും. എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ടവര്‍ക്ക് കൃത്യമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ നല്‍കിയിരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.

രാഹുല്‍ ഒന്നിന്നും കൊള്ളാത്തവനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു സംഘടിത സംവിധാനം തന്നെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പോടെ പരാജയപ്പെടുന്നവന്‍ എന്ന മുഖച്ഛായയില്‍ നിന്നും രാഹുല്‍ മുക്തനായിരിക്കുന്നെന്നും ലേഖനത്തില്‍ പറയുന്നു.

അടുത്ത തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഒരു വെല്ലുവിളിയാവുമെന്ന് തെളിയിച്ചിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ആളല്ല. പക്ഷേ ശക്തമായ ഒരു പ്രതിപക്ഷം രാഹുലിന് കീഴില്‍ അണിനിരന്നാല്‍ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും സഞ്ജയ് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News