പശുവിനെ കടത്തുന്നവരെയും കശാപ്പ് ചെയ്യുന്നവരെയും കൊല്ലും; വിവാദ പ്രസ്താവനയുമായി ജെഎന്‍യുവിനെ അപഹസിച്ച ബിജെപി നേതാവ്

രാജസ്ഥാനിലെ രാംഗഡിലെ ബിജെപി എംഎല്‍എ ജ്ഞാന്‍ ദേവ് അഹൂജയുടേതാണ് വിവാദ പരാമര്‍ശം. ആല്‍വാര്‍ ജില്ലയില്‍ പശുക്കടത്തല്‍ പിടിച്ച സംഭവത്തോട് പ്രതികരിക്കുമ്പോഴാണ് അഹൂജ പുതിയ വിവാദ പ്രസ്താവന ചെയ്തത്.

‘എനിക്കൊന്നേ പറയാനുള്ളു. നിങ്ങള്‍ പശുക്കളെ കടത്തുകയും കൊല്ലുകയും ചെയ്താല്‍ നിങ്ങളും കൊല്ലപ്പെടും.’-അഹൂജ മാധ്യമങ്ങളോട് പറഞ്ഞു.

സാക്കിര്‍ എന്നയാളാണ് പശുക്കടത്തിനിടെ അറസ്റ്റിലായത്. അറസ്റ്റിന് മുമ്പ് ഒരു കൂട്ടം ആളുകള്‍ സാക്കിറിനെ ക്രൂരമായി മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സാക്കിറിന് മര്‍ദനമേറ്റതായ വാര്‍ത്ത അഹൂജ നിഷേധിച്ചു. കാലികളെ കടത്തിയ ട്രക്ക് ജനം പിന്തുടരുന്നതിനിടെ വാഹനം തിരിച്ചപ്പോഴുണ്ടായ പരുക്കാണ് സാക്കിറിനുള്ളതെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.

മുമ്പും വിവാദ പ്രസ്താവനകളിലൂടെ ദേശീയതലത്തില്‍ വാര്‍ത്തകളിലിടം നേടിയ ആളാണ് അഹൂജ. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകളും ഗര്‍ഭഛിദ്ര ഉപകരണങ്ങളും കണ്ടെത്തിയതായി ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News