മോദിക്കും അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സുബ്രമണ്യന്‍ സ്വാമി; ബിജെപി ഘടകം പിരിച്ചുവിടേണ്ട സമയം ക‍ഴിഞ്ഞെന്നും സ്വാമി പീപ്പിള്‍ ടി വിയോട്

ബിജെപി രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവ് സുബ്രമന്ണ്യന്‍ സ്വാമി. തമിഴ്‌നാട്ടില്‍ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി പരാജയപ്പെട്ടെന്നും, കരുണാനിധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ബിജെപിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും സ്വാമിവിമര്‍ശിച്ചു. ശശികല പക്ഷത്തോടൊപ്പമാണ് താനെന്നും സുബ്രമണ്യന്‍ സ്വാമി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ബിജെപിക്കെതിരെ പരസ്യമായി നിലപാടുകള്‍ സ്വീകരിക്കുന്ന മുതിര്‍ന്ന നേതാവ് സുബ്രമണ്യന്‍ സ്വാമി ആര്‍ കെ നഗറില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

തമിഴ്‌നാട്ടില്‍ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി പരാജയമാണെന്നും, അതിഥി സല്‍ക്കാരം മാത്രമാണ് പാര്‍ട്ടി നടത്തിയതെന്നും സുബ്രമണ്യന്‍ സ്വാമി വിമര്‍ശിച്ചു. ബിജെപി ഘടകം പിരിച്ചുവിടുന്നതാണ് നല്ലതെന്നും സ്വാമി വ്യക്തമാക്കി.

ജനങ്ങളെ നോക്കാതെ സിനിമ നടന്‍മാര്‍ക്ക് പുറകേ മാത്രം പോയത് കൊണ്ടാണ് നോട്ടയ്ക്കും താഴെയുള്ള പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നും, ബിജെപി രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന്റെ സൂചന നല്‍കി സുബ്രമണ്യ സ്വാമി ചൂണ്ടിക്കാട്ടി.

അതേസമയം കരുണാനിധിയുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച ബിജെപിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് നരേന്ദ്രമോദി കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും സ്വാമി ആരോപിച്ചു.

തമിഴ്‌നാട്ടില്‍ ഇപിഎസ് ഒപിഎസ് പക്ഷത്തെ എന്‍ഡിഎക്കൊപ്പം നിര്‍ത്താന് കരുക്കള്‍ നീക്കിയപ്പോള്‍ താന്‍ ശശികലയുടെയും, ദിനകരന്റെയും പക്ഷത്താണെന്നും സ്വാമി നിലപാട് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here