ഒടിയന്‍ ലുക്ക് വിപണിയിലും തരംഗം; തകര്‍പ്പന്‍ ലുക്കില്‍ ക്രിസ്തുമസ് ആശംസയുമായി ലാലേട്ടനെത്തി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്ക് വലിയ തോതിലാണ് ചര്‍ച്ചയായത്. നില ടീ ഷര്‍ട്ടില്‍ കൂളിംഗ് ഗ്ലാസുമായി കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ ലാലേട്ടനെത്തിയത് ചുള്ളന്‍ ലുക്കിലായിരുന്നു.

ഇപ്പോ‍ഴിതാ ക്രിസ്മസ് ദിനത്തില്‍ ആശംസയുമായി ആരാധകരുടെ പ്രിയതാരം എത്തിയിരിക്കുകയാണ്.

ഇത്തവണ ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ മലയാളത്തിന്റെ അഭിമാനതാരം ആരാധകര്‍ക്ക് ക്രിസ്തുമസ്പുതുവത്സര ആശംസകള്‍ നേര്‍ന്നു.

ഒടിയനുവേണ്ടി 51 ദിവസത്തിനുള്ളില്‍ 18 കിലോയോളമാണ് മോഹന്‍ലാല്‍ കുറച്ചത്. മോഹന്‍ലാലിന്റെ പുതിയ വീഡിയോ വൈറലായിട്ടുണ്ട്.

അതിനിടെ ക്രിസ്മസ് ന്യൂ ഇയര്‍ വിപണിയില്‍ ഒടിയന്‍ ലുക്ക് തരംഗമാകുകയാണ്. കേക്ക് അടക്കമുള്ള ഉല്‍പന്നങ്ങളിലെല്ലാം ഒടിയന്‍ ലുക്കിന് വന്‍ ഡിമാന്‍റാണ്. ചിത്രത്തിന്‍റെ സം‍വിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദിയും അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News