വില വര്‍ദ്ധനവിന്‍റെ കാര്‍ഡ് പുറത്തെടുത്ത് ഹീറോ; വിപണി കീ‍ഴടക്കാന്‍ മുന്ന് ബൈക്കുകള്‍ ഉടനെത്തും

പുതുവർഷത്തിൽ ബൈക്കുകളുടെ വില വർധിക്കിപ്പിക്കുമെന്ന് ഹീറോ മോട്ടോർകോപ്. അടുത്ത വർഷം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്നുള്ള കാർ നിർമ്മാതാക്കളുടെ അറിയിപ്പിന് തൊട്ടുപിന്നാലെയാണ് ഹീറോയും എത്തിയിരിക്കുന്നത്.

ഉത്പാദന ചെലവ് വർധിച്ചതാണ് കാരണമായി ഹീറോ വിശദീകരിക്കുന്നത്. സൂപ്പർ സ്ലൈഡർ, പാഷൻ പ്രോ, പാഷൻ എക്സ്പ്രോ വണ്ടികളാണ് കമ്മ്യൂട്ടർ ശ്രേണിയിൽ ഹീറോ ഒടുവിൽ പുറത്തിറക്കിയത്.

ജനുവരി 1 മുതലാണ് ഈ 3 ബൈക്കുകളും വിപണിയിൽ ലഭ്യമാകുക.വില വർധന ഈ 3 ബൈക്കുകളെയും ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News