ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ല

വാട്‌സ് ആപ്പ് ഉപയോക്താക്കളെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് അധികൃതരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാനാകില്ല.

ഫോണുകള്‍ എതൊക്കെയെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. ബ്‌ളാക്ക് ബെറി ഒ എസ്.ബ്‌ളാക്ക് ബെറി 10 വിന്‍ഡോസ് 8.0 എന്നീ ഫോണുകളിലും മറ്റ് ചില പ്‌ളാറ്റ്‌ഫോമുകളിലുമാണ് വാട്‌സ് ആപ്പിന് പൂട്ടുവീഴുക.

ഭാവിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഫോണുകളെ ഒഴിവാക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നോക്കിയ എസ്40 ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2018 ഡിസംബറിന് ശേഷം വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 1 ന്‌ശേഷം ആന്‍ഡ്രോയിഡ് 2.3.7 നും അതില്‍ താഴെയുമുളള ഫോണുകളിലും വാട്ട്‌സ് ആപ്പ് ഉപയോഗിക്കാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here