പോളോയുടെ മാറ്റ് കൂട്ടാന്‍ ഹൈലന്‍ പ്ലസ് വിപണിയില്‍

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. പോളോ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് കൂടുതല്‍ ഫീച്ചറുകളോടെ പുറത്തിറക്കിയ പുതിയ ഹൈലൈന്‍ പ്ലസ്.

7.24 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് വിപണിയില്‍ എത്തുന്നത്. 24,000 രൂപയോളം വിലയുള്ള അധിക ഫീച്ചറുകളാണ് ഹൈലന്‍ പ്ലസ് പ്രദാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഹൈലൈന്‍ പ്ലസ് വകഭേദം ലഭ്യമാണ്.

195/55 R16 ക്രോസ്-സെക്ഷന്‍ ടയറുകളില്‍ ഒരുങ്ങിയ 16 ഇഞ്ച് അലോയ് വീലുകളിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് എത്തുന്നത്.

റെയ്ന്‍-സെന്‍സിംഗ് വൈപറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, റിയര്‍ എസി വെന്റോടെയുള്ള സെന്റര്‍ ആംറെസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ആന്റി-പിഞ്ച് പവര്‍ വിന്‍ഡോ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ORVM കള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവയാണ് പോളോ ഹൈലൈന്‍ പ്ലസിനെ വ്യത്യസ്തമക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here