പരിമിതികള്‍ക്കിടയിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് നാട്ടികയില്‍ തുടക്കമായി. പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കടലോര മേഖലയുടെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് നാട്ടികയിലെ പൗലോസ് നഗരിയില്‍ തുടക്കമായി. രാവിലെ പ്രതിനിധി സമ്മേളന നഗരിയില്‍ മുതിര്‍ന്ന അംഗം എ പത്മനാഭന്‍ ചെങ്കൊടി ഉയര്‍ത്തി.

അനുശോചന പ്രമേയങ്ങള്‍ക്ക് ശേഷം ആരംഭിച്ച പ്രതിനിധി സമ്മേളനം സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കടലോര മേഖലയുടെ സമഗ്ര വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിമിതികള്‍ക്കിടയിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ കേസില്‍ സര്‍ക്കാര്‍ നിയമ നടപടികളുമായി പോകും. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ നീക്കം നടക്കുന്നുണ്ട്. വര്‍ഗീയ ശക്തികളാണ് ഇതിനുപിന്നില്‍. രാജ്യത്തെ ജനതയെ ജനാധിപത്യവും പാര്‍ലമെന്ററി സംവിധാനവും തകര്‍ക്കാനാണ് ആര്‍എസ്എസ് നീ്ക്കം.

മോദി സര്‍ക്കാര്‍ സാംസ്‌കാരികരംഗത്തിന് ഒപ്പം ശാസ്ത്ര മേഖലയെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ് 399 പേരാണ് മൂന്നുദിവസം നീളുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, വൈക്കം വിശ്വന്‍, ഇപി ജയരാജന്‍, തോമസ് ഐസക് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News