താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം: റോഡിന്റെ അറ്റക്കുറ്റപ്പണി പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കോഴിക്കോട് ജില്ലാ ഭരണകൂടം. റോഡിന്റെ അറ്റക്കുറ്റപണി പണി പത്ത് ദിവസത്തിനുളളില്‍് പൂര്‍ത്തിയാക്കും.

റോഡിന്റെ വീതി കൂട്ടാന്‍ വനംവകുപ്പിന്റെ അനുമതി ഒരാഴ്ചക്കുളളില്‍ ലഭിക്കുമെന്നും കളക്ടര്‍ യു വി ജോസ് അറിയിച്ചു. വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും താമരശ്ശേരിയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.

താമരശ്ശേരി ചുരത്തില്‍ വലിയ കുണ്ടും കുഴിയും രൂപപ്പെട്ടതിനാല്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കാണ് കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്.  ക്രിസ്മസ് അവധിയും ശബരിമല സീസണുമായതിനാല്‍ വാഹന തിരക്കും കൂടി.

ചുരത്തിലെ വളവുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ കേടുവരുന്നതും അപകടങ്ങളും പതിവാണ്. ഈ സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ താമരശ്ശേരിയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.

ചുരം റോഡിന്‍രെ അറ്റകുറ്റപ്പണി പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനും കര്‍ശന വാഹന നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ 40 ദിവസമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് പറഞ്ഞു.

ഗതാഗത നിയന്ത്രണത്തിനായി അടിവാരത്ത് താല്‍ക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ചുരത്തില്‍ കൂടുതല്‍ പോലീസുകാരെ നിയമിക്കാനും യോഗം തീരുമാനിച്ചു. ചുരം റോഡ് വീതികൂട്ടാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

ഇതിനുളള നടപടികള്‍ അവസാനഘട്ടത്തിലാണ്. താമരശ്ശേരി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വയനാട്, കോഴിക്കോട് ആര്‍ ടി ഒ മാര്‍, ദേശീയപാത എക്സിക്യൂട്ടീവ് എന്‍ഞ്ചിനിയര്‍, ഡി എഫ് ഒ, പോലീസ് – ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News