ദില്ലിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചു

ദില്ലി: ദില്ലിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം – ദല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ദ്വാരക സെക്ടര്‍ 21 മെട്രോ സ്റ്റേഷന് സമീപം പ്രതികള്‍ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ വിവരമനുസരിച്ച് നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. ടാക്സി കാറിന്റെ നമ്പര്‍ മനസിലാക്കിയതോടെ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

ഗുരുഗ്രാമിലെ മാളില്‍നിന്ന് ജോലി കഴിഞ്ഞ് ദില്ലിയിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ശങ്കര്‍ ചൗക്കില്‍ നിന്നാണ് ടാക്സി വിളിച്ചത്. താന്‍ കയറുമ്പോള്‍ മൂന്നു പേരുണ്ടായിരുന്നു. ഒരാള്‍ രാജോക്രിയില്‍ ഇറങ്ങി. ഉത്തം നഗര്‍ സ്റ്റേഷനിലാണ് തന്നെ ഇറക്കേണ്ടിയിരുന്നത്. പക്ഷേ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്സി ഓടിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News