മലപ്പുറം: പൊന്നാനിയില്‍ തോണി മറിഞ്ഞ് അപകടം. ആറു കുട്ടികള്‍ മുങ്ങി മരിച്ചു. നാലു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടിയുമാണ് മരിച്ചത്. പ്രസന്ന (12), ആദിദേവ് (4) വൈഷ്ണ(15), ആതിഥ്യനാഥ്, ജനീഷ(8), പൂജ എന്നിവരാണ് മരിച്ചത.
ഒമ്പതു പേരാണ് തോണിയില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. 10നും 14 നിം ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച വിദ്യാര്‍ഥികള്‍. പൊന്നാനി നരണിപ്പുഴയിലാണ് അപകടം നടന്നത്. അപകടത്തില്‍പെട്ട വേലായുധന്‍ ശിവജി ഫാത്തിമ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് അഞ്ചരയോടെയാണ് അപകടം .തോണിക്കാരൻ മാപ്പിലാക്കൽ വേലായുധൻ രക്ഷപ്പെട്ടു .ഇദ്ദേഹമിപ്പോൾ ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .വേലായുധന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടികളുൾപ്പെടെയുള്ളവരാണ് അപകടത്തിൽ പെട്ടത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here