കൊടുങ്ങല്ലൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത് ക്വട്ടേഷന്‍ സംഘം; പ്രതികള്‍ വക്കീല്‍ അബ്ദു കൊലകേസില്‍ പിടിയിലായവര്‍

കൊടുങ്ങല്ലൂരില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടികൊലപെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ സിബിഐ തിരിച്ചറിഞ്ഞു.വക്കീല്‍ അബ്ദു കൊലക്കേസില്‍ പിടിയിലായ വ്യവസായ പ്രമുഖനായ സിറ്റി മുഹമ്മദ് നിയോഗിച്ച സംഘമാണ് ഡിവൈഎഫ്‌ഐ നേതാവ് ഷാനവാസിനെ കൊലപെടുത്താന്‍ എത്തിയതെന്നാണ് പുതിയ മൊഴി.

പുതിയ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഴുതി തളളിയ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊടുങ്ങല്ലൂര്‍ വക്കീല്‍ അബ്ദു കൊലകേസില്‍ പിടിയിലായ വ്യവസായ പ്രമുഖനായ സിറ്റി മുഹമ്മദിനെയും സഹായി കരീമിനേയും ചോദ്യം ചെയ്യുന്നതിനിടെയാണ് കൊടുങ്ങല്ലൂരിലെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന ഷാനവാസിനെ കൊലപെടുത്താനും തങ്ങള്‍ ശ്രമിച്ചിരുന്നതായി പ്രതികള്‍ സിബിഐക്ക് മൊഴി നല്‍കിയത് .

2010 മെയ് മാസത്തില്‍ എറിയാട് വെച്ചാണ് ഡിവൈഎഫ്‌ഐ നേതാവായ ഷാനവാസിനെ മുളക്‌പൊടി എറിഞ്ഞ ശേഷം വെട്ടികൊലപെടുത്താന്‍ ശ്രമിച്ചത് .ആക്രമണത്തില്‍ രണ്ട് കാലിനും ഗുരുതരമായി പരിക്കേറ്റ ഷാനവാസ് മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ നാളിതുവരെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. പ്രതികളെ പിടികൂടാതെ കേസ് അന്വേഷണം അവസാനിപ്പിച്ചു. അതിനിടെയാണ് വക്കീല്‍ അബ്ദു കൊലക്കേസില്‍ കൊച്ചിന്‍ മജിലിസ് എന്ന ഹോട്ടല്‍ ശൃംഖലയുടെ അധിപനായ സിറ്റി മുഹമ്മദും ,സഹായും അറസ്റ്റിലാവുന്നത്.ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷാനവാസിനെ വധിക്കാന്‍ ഗുണ്ടാ സംഘത്തെ നിയോഗിച്ച കാര്യം ഇവര്‍ സിബിഐയോട് സമ്മതിച്ചത്.

പ്രതികളെ തിരിച്ചറിഞ്ഞ കാര്യം സിബിഐ കേരളാ പോലീസിനെ അറിയിച്ചിട്ടുണ്ട്. പുതിയ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ നേതാവ് ഷാനവാസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി

വക്കീല്‍ അബ്ദു കൊലക്കേസില്‍ പ്രതികളെ പിടികൂടിയ സിബിഐ സംഘത്തിനെതിരെ കസ്റ്റഡി മര്‍ദ്ദനത്തിന് പ്രതികളുടെ അടുപ്പക്കാരന്‍ പോലീസില്‍ പരാതി നല്‍കി. എറിയാട് സ്വദേശി റാഫിയാണ് സിബിഐ സംഘത്തിനതിരെ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

റാഫിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തു.വക്കീല്‍ അബ്ദു കൊലക്കേസില്‍ സിറ്റി മുഹമ്മദിന്റെ കൂടുതല്‍ സഹായികളെ സിബിഐ അറസ്റ്റ് ചെയ്യനിരിക്കെയാണ് സിബിഐക്കെതിരെ പരാതിയുമായി പ്രതികളുടെ അടുപ്പക്കാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News