കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ജനുവരി ഒന്നിന് നിലവില്‍; വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ജനുവരി ഒന്നിന് നിലവില്‍വരും. കെഎഎസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിന് ഉദ്ദേശിച്ചാണ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുന്നത്. മൂന്ന് ധാരകള്‍ വഴിയാണ് കെഎഎസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുക.

നേരിട്ടുള്ള നിയമനം കൂടാതെ നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം, ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദമാണ് എല്ലാത്തിന്റെയും അടിസ്ഥാന യോഗ്യത. 32 വയസാണ് നേരിട്ടുളള നിയമനത്തിന്റെ കൂടിയ പ്രായപരിധി, വിശേഷാല്‍ ചട്ടങ്ങല്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ വൈകാതെ പിഎസ്‌സി കെഎഎസ് റൂള്‍സ് വിജ്ഞാപനം ചെയ്യും.

ജനുവരി ഒന്ന് മുതല്‍ കെഎഎസ് നിലവില്‍ വരും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു കെഎഎസ് നിലവില്‍ വരുക എന്നത്. ഗുണമേന്‍മയുളള സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തിലേക്കുളള പ്രയാണത്തിലെ പ്രധാന ചവിട്ടുപടകളില്‍ലെന്നാണ് കെഎഎസ് രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ഉന്നം വെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here