അശ്ലീല പരാമര്‍ശം; പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റിന് സാധ്യത

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. ഡിസംബര്‍ 24നാണ് കൊച്ചി റേഞ്ച് ഐ.ജി പി വിജയന് പാര്‍വതി പരാതി നല്‍കിയത്.

ഐജിയുടെ നിര്‍ദേശപ്രകാരം എറണാകുളം സൗത്ത് സി.ഐ സിബി ടോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.

സോഷ്യല്‍മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി.

തന്നെ മോശമാക്കി കാണിക്കുന്ന നിരവധി പോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും പാര്‍വതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News