കുല്‍ഭൂഷണ്‍ ജാദവ് വിഷയം; ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; നാളെ വിശദീകരണം നല്‍കുമെന്ന് സുഷമ സ്വരാജ്

ദില്ലി: കുല്‍ഭൂഷണ്‍ ജാദവിന്റെ ബന്ധുക്കളെ പാക്കിസ്ഥാന്‍ അപമാനിച്ച സംഭവത്തില്‍, ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ്.

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമാണ് നോട്ടീസ് നല്‍കിയത്. വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും വ്യാഴാഴ്ച വിശദീകരിക്കുമെന്ന് മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഇതിനിടെ സംഭവത്തില്‍ ന്യായീകരണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയത് സുരക്ഷാ കാരണങ്ങളാലാണെന്നും, അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നുവെന്നുമാണ് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വിശദീകരിച്ചത്.

ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും അവര്‍ക്കു നല്‍കിയിരുന്നുവെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.,

സന്ദര്‍ശന സമയത്ത് ജാദവിനെയും ബന്ധുക്കളെയും രണ്ട് മുറികളിലായാണ് ഇരുത്തിയതെന്നും ഇത് നേരത്തെ അറിയിച്ചിരുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു.

മാത്രമല്ല, കൂടിക്കാഴ്ചയ്ക്ക് മുന്‍പ് കുല്‍ഭൂഷണിന്റെ ഭാര്യയുടെ പക്കല്‍ നിന്നും താലി ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ ഊരി വാങ്ങിച്ചുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറയുന്നു. ഇക്കാര്യങ്ങളാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News