നടുവിരല്‍ ഇമോജി; വാട്‌സ്ആപ്പിന് കോടതി നോട്ടീസ്

പ്രമുഖ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിന്റെ ഇമോജികളിലൊരെണ്ണം അശ്ലീലവും ആഭാസവുമാണെന്ന് കാട്ടി ഇന്ത്യന്‍ അഭിഭാഷകന്റെ നോട്ടീസ്.

നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി 15 ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി മജിസ്‌ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ ഗുര്‍മീത് സിങ്ങാണ് നോട്ടീസയച്ചത്. ആഭാസം നിറഞ്ഞ ശരീര ചേഷ്ഠയാണ് ഈ ഇമോജിയെന്നും കലാപത്തിന് കാരണമാകാമെന്നും ഗുര്‍മീത് പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും ക്രിമിനല്‍ ജസ്റ്റീസ് നിയമത്തിലെ ആറാം വകുപ്പും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പരസ്യമായി ഈ ഇമോജി പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വാട്‌സ് ആപ്പ് കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്നും ഗുര്‍മീതിന്റെ നോട്ടീസില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News