കാലില്ലാതെ എവറസ്റ്റ് കീഴടക്കിയ അരുണിമയ്ക്ക് ക്ഷേത്രത്തില്‍ വിലക്ക്; നടപടി സാരി ധരിക്കാത്തതിന്റെ പേരില്‍; ക്ഷേത്രഭാരവാഹികള്‍ അംഗവൈകല്യത്തെ പരിഹസിച്ചെന്ന് അരുണിമ

ബംഗളൂരു: മുറിച്ച കാലുകളുമായി എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തില്‍ വിലക്ക്. സാരി ധരിക്കാത്തതിന്റെ പേരിലാണ് തൊഴാനെത്തിയ അരുണിമയെ ക്ഷേത്രഭാരവാഹികള്‍ വിലക്കിയത്.

ക്ഷേത്രഭാരവാഹികളുടെ നടപടിയെക്കുറിച്ച് അരുണിമ പറഞ്ഞത് ഇങ്ങനെ: ‘എവറസ്റ്റ് കീഴടക്കുമ്പോഴുള്ളതിനേക്കാള്‍ വേദനയാണ് ഞാന്‍ ക്ഷേത്രത്തില്‍ നിന്നനുഭവിച്ചത്. ക്ഷേത്രം ഭാരവാഹികള്‍ എന്റെ അംഗവൈകല്യത്തെ പരിഹസിക്കുകയായിരുന്നു.’

അതേസമയം, ക്ഷേത്രത്തില്‍ ഭസ്മ ആരതി സമയത്താണ് അരുണിമ വന്നതെന്നും ആ സമയം പുരുഷന്‍മാര്‍ മുണ്ടുടുത്തും സ്ത്രീകള്‍ സാരി ധരിച്ചും വരണമെന്നാണ് ക്ഷേത്രാചാരമെന്നും ക്ഷേത്ര ഭരണാധികാരി പറഞ്ഞു.

എന്നാല്‍ ആ സമയം ജീന്‍സിട്ട് പുരുഷന്‍മാര്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയെന്നും ഇതിന്റെ ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും അരുണിമ വ്യക്തമാക്കി. തന്നോടു മാത്രം ഇങ്ങനെ പെരുമാറിയത് വികലാംഗയായത് കൊണ്ടാണെന്നും അരുണിമ പറഞ്ഞു.


മുന്‍ ദേശീയ വോളിബാള്‍ ടീമംഗമായിരുന്നു അരുണിമ. ഒരു യാത്രക്കിടെ ഗുണ്ടകള്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടാണ് കാല്‍ നഷ്ടപെടുന്നത്. അതിനു ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി അരുണിമ ചരിത്രത്തില്‍ ഇടം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News