പടിവാതില്‍ക്കല്‍ അല്ല; പുരയ്ക്ക് അകത്ത് തന്നെ സംഘ്പരിവാര്‍; ഭരണഘടനയില്‍ മതനിരപേക്ഷ വേണ്ടെന്ന് സംഘ ന്യായം; കാണാം ന്യൂസ് ആന്റ് വ്യൂസില്‍ പീപ്പിള്‍ ടിവിയില്‍

ആദ്യം ദേശീയചരിത്ര ബിംബങ്ങളെ ആക്രമിച്ചായിരുന്നു തുടക്കം. ഗാന്ധിജിയും ബാബ്‌റി മസ്ജിദും ബുദ്ധ ചിന്തകളോടുള്ള അസഹിഷ്ണുതയും പിന്നീടത് നെഹ്‌റുവിനെ താത്വികമായി തള്ളിയും പട്ടേലിനെ കൊണ്ടും വികസിച്ചു.

ഇപ്പോള്‍ പതിയെ പതിയെ പശുവില്‍ നിന്ന് മതനിരപേക്ഷത ഉള്‍കൊള്ളുന്ന സാക്ഷാല്‍ ഭരണഘടന തിരുത്തണമെന്നായി. ഇത് യാദൃശ്ചികമോ അതോ കളളി പുറത്തായതോ.

പിന്നെ പാര്‍ലമെന്റില്‍ രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍. മന്‍മോഹന്‍സിംഗ് പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന ക്രൂരമായ ആ പ്രസ്താവന ബിജെപി വിഴുങ്ങി. അതോടെ കോണ്‍ഗ്രസ് തൃപ്തരായി.

എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവിനോട്, അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഇന്ത്യ ഭരിക്കുന്നവര്‍ക്കായോ.

ഒപ്പം മലേഗാവ് സ്‌ഫോടനം നടത്തിയ ചില വിഭാഗം തീവ്രവാദികളോട് ഭരണകൂടത്തിന് മൃദുഭാവമുണ്ടോ എന്നിങ്ങനെയാണ് ഇന്നത്തെ ചര്‍ച്ച.

കാണാം ന്യൂസ് ആന്റ് വ്യൂസില്‍ പീപ്പിള്‍ ടിവിയില്‍ രാത്രി എട്ടിന്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here