സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4ന് സംസ്ഥാന സമിതി അംഗം കെ അനന്തഗോപൻ പതാക ഉയർത്തും.സമ്മേളന നടപടി ക്രമങ്ങളുടെ ഉദ്ഘാടനവും പ്രവർത്തന റിപ്പോർട് അവതരണവും നാളെ നടക്കും. 31നാണ് പുതിയ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്.

വിവിധ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നും കൊണ്ടുവരുന്ന ദീപ ശിഖ, കപ്പി, കയർ, കൊടിമര ജാഥകൾ വൈകീട്ട് 4.30ഓടെ തിരുവല്ല കുരിശു കവലയിൽ കേന്ദ്രീകരിച്ചു പ്രകടനമായി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് നീങ്ങും.

തുടർന്ന് സംഘാടക സമിതി ചെയർമാനും സി പി എം സംസ്ഥാന സമിതി അംഗവുമായ കെ അനന്തഗോപൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

നാളെ രാവിലെ 9 ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 30 ന് പൊതുചർച്ച തുടരും.

സമ്മേളന ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകളും കലാപരിപാടികളും നടക്കും. 31ന് വൈകിട്ട് പൊതുസമ്മേളനം കലാപരിപാടികൾ പുതുവത്സര പിറവി ആഘോഷം എന്നിവയോടെ സമ്മേളന നടപടികൾ അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News