
ന്യൂഡല്‍ഹി: വിവാദങ്ങള്‍ അവശേഷിക്കേ മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മൂന്ന് തലാഖ് ഒരുമിച്ച് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയുള്ള ബില്ലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കുക.
മുത്തലാഖ് വഴി വിവാഹമോചനം നടത്തുന്നതു മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന ജാമ്യമില്ലാക്കുറ്റവുമായി നിയമനിര്‍മാണം നടത്താനുള്ള കരട് ബില്ലിന് അടുത്തിടെയാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്.
അതേസമയം, ബില്ലിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.
മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്.
മുത്തലാഖ് ചൊല്ലപ്പെടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരേ നിയമസഹായം തേടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്യാമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here