പാക്കിസ്താന്‍ നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനം; പാക്ക് മാധ്യമങ്ങളും കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തെ അപമാനിച്ചു: സുഷമാ സ്വരാജ്

കുല്‍ഭൂഷണ്‍ ജാദവിനെ അപമാനിച്ച വിഷയത്തില്‍ സുഷമാ സ്വരാജ് പാര്‍ലമെന്റിന്റെ് ഇരുസഭകളിലും പ്രസ്താവന നടത്തി.

സുരക്ഷയുടെ പേരില്‍ ഭാര്യയുടെയും അമ്മയുടേയും വസ്ത്രങ്ങള്‍ അഴിപ്പിച്ചു. താലി അടക്കം ഊരി വാങ്ങി. വിഷയത്തില്‍ ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്താനെ അറിയിച്ചതായി സുഷമ പാര്‍ലമെന്റില്‍ അറിയിച്ചു.

പാക്ക് മാധ്യമങ്ങളും കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തെ അപമാനിച്ചു. പാക്കിസ്താന്‍ നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഭാര്യയുടെ ഷൂസില്‍ ചിപ്പ് ഉണ്ടായിരുന്നു എന്നത് ശുദ്ധഅസംബന്ധം.

ഇന്നലെ സഭ സമ്മേളിച്ചപ്പോള്‍ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ അപമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.കുല്‍ഭൂഷന്‍ ജാദവ് സംഭവത്തില്‍ ന്യായീകരണവുമായി പാക്കിസ്താന്‍ രംഗത്തെത്തിയിരുന്നു.

കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയത് സുരക്ഷാ കാരണങ്ങളാലാണെന്നും, അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നുവെന്നുമായിരുന്നു പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News