കണ്ണൂരില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകനെ വടിവാള്‍ കൊണ്ട് വെട്ടിനുറുക്കി

കണ്ണൂര്‍: പാനൂര്‍ കൂറ്റേരിയില്‍ പാല്‍ സൊസൈറ്റി ജീവനക്കാരനു നേരെ ആര്‍എസ്എസ് വധശ്രമം. മൊകേരി ക്ഷീരസംഘം ജീവനക്കാരനും സിപിഐഎം സജീവ പ്രവര്‍ത്തകനുമായ കൈവേലിക്കല്‍ കാട്ടീന്റവിട ചന്ദ്രനെ(56)യാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിനുറുക്കിയത്.

ഇരുകാലുകളും അറ്റുതൂങ്ങാറായ നിലയിലാണ്. തലശേരി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

രാവിലെ ഒമ്പതേ മുക്കാലോടെ കൂറ്റേരി റേഷന്‍ കടക്കു സമീപമാണ് സംഭവം. പാല്‍വിതരണം ചെയ്ത് മടങ്ങുകയായിരുന്ന ചന്ദ്രന്റെ ഇരുചക്രവാഹനം തടഞ്ഞ അക്രമികള്‍ തുടര്‍ന്ന് വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു.

മട്ടന്നൂര്‍ അയ്യല്ലൂരില്‍ കഴിഞ്ഞ ദിവസം ജനകീയ ഡോക്ടറടക്കമുള്ളവരെ വെട്ടിപ്പിളര്‍ന്നതിന്റെ നടുക്കം മാറും മുമ്പാണ് വീണ്ടും ആര്‍എസ്എസ് നരനായാട്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here