‘മകളെ അഭിനയിപ്പിക്കാം, പക്ഷെ അഡ്ജസ്റ്റ് ചെയ്യണം.’ അമ്മയോട് ആ സംവിധായകന്‍ പറഞ്ഞത്: തുറന്നടിച്ച് 17കാരി

സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ സംവിധായകന്‍ അഡജസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലുമായി 17കാരി. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് പെണ്‍കുട്ടി സംവിധായകനെതിരെ തുറന്നടിച്ചത്.

പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:

‘കഴിഞ്ഞ മാസം, അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്. അദ്ദേഹം വിളിച്ചത് അനുസരിച്ച് ഓഡീഷനില്‍ പങ്കെടുത്തു.’

‘അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു, സെക്കന്റ് ഹീറോയിന്‍ ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്. പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൊബൈലില്‍ അറിയാക്കമെന്ന് പറഞ്ഞു.’

‘അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി അമ്മയെ സംവിധായകന്‍ വിളിച്ചു. അമ്മയോട് പറഞ്ഞു. മോളെ സെലക്ട് ആയിട്ടുണ്ട്. പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയണം.’

അമ്മയ്ക്ക് എന്തു ഫീല്‍ ചെയ്യും എന്നുപോലും അയാള്‍ ചിന്തിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here