ഭരണഘടന തിരുത്തണമെന്ന പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് ഹെഗ്‌ഡെ

ദില്ലി: ഭരണഘടന തിരുത്തി മതേതരം എന്ന വാക്ക് നീക്കണമെന്ന പ്രസ്താവനയില്‍ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ഖേദം പ്രകടിപ്പിച്ചു.

പ്രസ്താവന തിരുത്തിയ ഹെഗ്‌ഡെ ഭരണഘടനയാണ് പരമോന്നതമെന്നും ലോക്‌സഭയില്‍ വ്യക്തമാക്കി.

രാജ്യത്തെ പൗരനെന്ന നിലയ്ക്ക് ഭരണഘടനയ്ക്ക് എതിരെ പോകാന്‍ കഴിയില്ലെന്നും ഭരണഘടനയെ ബഹുമാനിക്കുന്നെന്നും ഹെഗ്‌ഡെ സഭയില്‍ പറഞ്ഞു. മന്ത്രി ഖേദം പ്രകടിപ്പിച്ചതോടെ പ്രതിഷേധം പ്രതിപക്ഷം അവസാനിപ്പിച്ചു. പരാമര്‍ശത്തില്‍ ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു.

കര്‍ണാടക യെല്‍ബുര്‍ഗിയിലെ ഒരു യോഗത്തിലാണ് ഹെഗ്‌ഡെ വിവാദ പ്രസ്താവന നടത്തിയത്.

ഹെഗ്‌ഡെ പറഞ്ഞത് ഇങ്ങനെ:
പൗരന്മാര്‍ മതേതരരാകാന്‍ പാടില്ല. തങ്ങളുടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തിരിച്ചറിയണം. അതിനനുസൃതമായി ഭരണഘടന തിരുത്തിയെഴുതാനാണ് ഞങ്ങള്‍ ഇവിടെയുള്ളത്. മതേതരര്‍ എന്ന് പറയുന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പിതൃത്വം ഇല്ലാത്തവരാണ് മതേതര വാദം ഉയര്‍ത്തിപ്പിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News