കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

കോഴിക്കോട്: കോഴിക്കോട്ട് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ കസബ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. പരുക്കേറ്റ രണ്ടു പേരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ വിദ്യാഭ്യാസവകുപ്പിന്റെ സംസ്ഥാന കലോത്സവത്തിനെത്തിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് താജ് റോഡില്‍ വച്ച് പെട്രോളിങ്ങിനെത്തിയ പൊലീസ് സംഘം യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. കോഴിക്കോട് സ്വദേശികളായ മമത ജാസ്മിന്‍, സുസ്മി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം മൊഴിയെടുത്തു.

എന്നാല്‍ പാളയം ഭാഗത്ത് കൂടി സഞ്ചരിക്കുമ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് ബാഗ് പിടിച്ചു പറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നും കസബ എസ്‌ഐ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here