താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും ചുരം വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് നിര്‍ദേശം

കോഴിക്കോട്: താമരശേരി ചുരത്തില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് പൊലീസ് താത്കാലികമായി തടഞ്ഞു. കൊടുംവളവുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതകുരുക്ക് രൂക്ഷമായതിനാലാണ് വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവയ്ക്കാണ് വിലക്ക്. ചുരം വഴിയുള്ള ഗതാഗതം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസിക്കും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മറ്റു വഴികളിലൂടെ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കണമെന്നാണ് പോലീസ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇതോടെ ബസുകള്‍ അടക്കമുള്ളവയ്ക്ക് കുറ്റ്യാടി ചുരം വഴി പോകേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News