ഓഖി ദുരന്തബാധിതര്‍ക്ക് താങ്ങായി സിപിഐഎം; ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 4,81,02,511 രൂപ

ഓഖി ദുരന്ത ബാധിതരെ സഹായിക്കാന്‍ സിപിഐഎമ്മിന്റെ നേതൃത്തില്‍ നടന്ന ഫണ്ട് ശേഖരണത്തില്‍ 4,81,02,511 രൂപ ലഭിച്ചെന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റി.

പാര്‍ട്ടി അംഗങ്ങളും, വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകരും കഴിവിന്റെ പരമാവധി സഹായം നല്‍കി. ശേഖരിച്ച തുക സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിന്റെ അക്കൗണ്ടിലേക്ക് പ്രാദേശിക ഘടകങ്ങള്‍ നേരിട്ട് നല്‍കുമെന്ന് സിപിഐഎം അറിയിച്ചു. ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിച്ച എല്ലാ മനുഷ്യസ്‌നേഹികളേയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.

1. കാസര്‍കോഡ് 80,0000
2. കണ്ണൂര്‍ 73,92321
3. വയനാട് 10,5500
4. കോഴിക്കോട് 79,68129
5. മലപ്പുറം 28,32691
6. പാലക്കാട് 16,20187
7. തൃശ്ശൂര്‍ 11,20000
8. എറണാകുളം 14,56595
9. ഇടുക്കി 34,60250
10. കോട്ടയം 21,80372
11. ആലപ്പുഴ 50,40295
12. പത്തനംതിട്ട 12,82319
13. കൊല്ലം 39,00000
14. തിരുവനന്തപുരം 89,43852

ആകെ ലഭിച്ച തുക 4,81,02,511

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News