കല്‍പ്പറ്റ: മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചശേഷവും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ലവതരിപ്പിക്കുന്നത് മുസ്ലി സമൂഹത്തെ തടവറയിലാക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തിടുക്കപ്പെട്ടുണ്ടാക്കിയ ബില്ലിനെ പിന്തുണക്കാന്‍ ആവില്ലെന്നും കോടിയേരി പറഞ്ഞു.
ക്രിസ്ത്യന്‍ സമൂഹത്തിന് ക്രിസ്തുമസ് ആഘോഷിക്കാന്‍ പോലും ബിജെപി സര്‍ക്കാരുകള്‍ അനുവദിച്ചില്ലെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഭരണം രാജ്യത്തെ ജനങ്ങള്‍ക്ക് എതിരാണെന്നും കോടിയേരി വ്യക്തമാക്കി.
വയനാട്ടില്‍ സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get real time update about this post categories directly on your device, subscribe now.