കണ്ണില്ലാത്ത ക്രൂരത; ചെട്ടിക്കുളങ്ങരയില്‍ ഭിന്നശേഷിക്കാരനെയും അമ്മയെയും ആര്‍ എസ് എസ്സുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു;മര്‍ദ്ദനമേറ്റത് കാന്‍സര്‍ ബാധിതയായ അമ്മയ്ക്കും അരക്ക് താഴെതളര്‍ന്ന വിനീഷിനും; ദൃശ്യങ്ങള്‍ പീപ്പിളിന്

ചെട്ടിക്കുളങ്ങരയില്‍ ഭിന്നശേഷിക്കാരനെയും അമ്മയെയും ആര്‍എസ്എസ്സുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു.

ചെട്ടികുളങ്ങര പഞ്ചായത്തിലെ പട്ടിക ജാതി കോളനിയിലാണ് ആര്‍എസ്എസ് ആക്രമണം നടത്തിയത്. ശരീരം തളര്‍ന്ന് വീല്‍ചെയറിന്റെ സഹായത്തില്‍ കഴിയുന്ന യുവാവിനെയാണ് ബിജെപി വാര്‍ഡ് മെമ്പര്‍ രാജേഷിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്.

ഇത് തടയാനെത്തിയ കാന്‍സര്‍ രോഗിയായ അമ്മയെയും രാജേഷ് മര്‍ദ്ദിച്ചു. കോളനിയില്‍ കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ പൊട്ടിയ പൈപ്പിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനാണ് മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനത്തിനിരയായവര്‍ പറയുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. ഇതേ തുടര്‍ന്ന് മാവേലിക്കര പോലീസ് കേസെടുത്തു. സംഭവം പുറത്തു വന്നതോടെ വാര്‍ഡ് മെമ്പര്‍ അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News