തീരദേശത്തെ രക്ഷിക്കാന്‍ കേരളം അണിനിരന്നത് ഒരേ മനസോടെ; മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള ധനസമാഹാരണത്തെ അഭിനന്ദിച്ച് ദേശീയമാധ്യമങ്ങളും

തിരുവനന്തപുരം: കേരളത്തെ കണ്ണീരിലാഴ്ത്തിയ ഓഖി ദുരന്തത്തില്‍ തകര്‍ന്ന തീരദേശത്തെ രക്ഷിക്കാന്‍ കേരളം അണിനിരന്നത് ഒരേ മനസോടെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ഓഖി ദുരിതാശ്വാസനിധി ധനസമാഹാരണത്തെ ഇരുകൈയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 120 കോടിരൂപയോളം ലഭിക്കുമെന്നാണ് സൂചന. കേന്ദ്രം നല്‍കിയ സഹായം 133 കോടി രൂപയാണെന്നതിനാല്‍ കേരളം സ്വന്തം നിലയില്‍ കണ്ടെത്തിയ തുകയ്ക്ക് പ്രാധാന്യമേറെയാണെന്ന് ദേശീയമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു മാസത്തോടടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ക്യാംപയിന്‍ അതിശയിപ്പിക്കുന്ന തരത്തില്‍ വിജയകരമായി മാറിയെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ലൈവ് മിന്റ് പറയുന്നു. ഓഖി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങളും പ്രത്യേക പദ്ധതികളും ശ്രദ്ധേയമാണെന്ന് ‘ലൈവ് മിന്റ്’ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന 50 കോടി രൂപയ്ക്ക് പിന്നാലെ ജനുവരി ആദ്യം ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയടക്കം സംഭാവനകള്‍ കൂടിയാകുമ്പോള്‍ തുക 120കോടി രൂപ കഴിയും.

കേരളം ഒന്നായി ഏറ്റെടുത്ത ക്യാമ്പയിന്‍ അഭിനന്ദാര്‍ഹമാണെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here