അത് അശ്ലീലമല്ല, പ്രണയമാണ്; മായാനദിയിലെ ലിപ്‌ലോക്കിനെക്കുറിച്ച് ടൊവിനോ

മായാനദിയില്‍ ലിപ്‌ലോക്ക് രംഗങ്ങള്‍ ചെയ്യാന്‍ തനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയായിരുന്നെന്ന് നടന്‍ ടൊവിനോ തോമസ്. അപ്പുവിന്റെയും മാത്തന്റെയും പ്രണയം മനോഹരമായി പറയാന്‍ ലിപ്‌ലോക്ക് രംഗങ്ങള്‍ ആവശ്യമായിരുന്നെന്നും ഒരു അഭിമുഖത്തില്‍ ടൊവിനോ പറയുന്നു.

ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെ:

മായാനദിയെ മായാനദിയാക്കുന്നത് അപ്പുവിന്റെയും മാത്തന്റെയും പ്രണയമാണ്. സിനിമയ്ക്ക് ലിപ്‌ലോക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോള്‍ പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ.

എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്‌സ് തന്നെയായിരുന്നു. ആളുകള്‍ അശ്ലീലം എന്നുപറയുന്ന രീതിയില്‍ അവരത് ചിത്രീകരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. സിനിമയെ പൂര്‍ണ്ണമാക്കുന്നത് ഈ രംഗങ്ങളാണ്. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടതുകൊണ്ടാണ് അത്തരം രംഗങ്ങളില്‍ അഭിനയിച്ചത്. അല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലായിരുന്നു.

ഞങ്ങളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ മേക്കേഴ്‌സിന് സാധിച്ചു. ഈ ലൗവ് മേക്കിങ്ങ് സീനുകളില്ലാതെ എങ്ങനെയാണ് അപ്പുവിന്റെയും മാത്തന്റെയും പ്രണയം ഇത്ര മനോഹരമായി പറയാന്‍ സാധിക്കുക?

സിനിമ കാണാന്‍ കയറുന്നത് കൂടുതലും കുടുംബങ്ങളാണ്. ഞാന്‍ കണ്ട ഷോസിലൊന്നും ഒരാള്‍ പോലും മുഖം ചുളിക്കുകയോ എഴുന്നേറ്റ് പോവുകയോ ചെയ്തിട്ടില്ല. സിനിമയുമായി അത്രമേല്‍ ഇഴചേര്‍ന്നിരിക്കുന്ന രംഗങ്ങളായിരുന്നു അവയെല്ലാം.

സിനിമ കണ്ടിറങ്ങിയ പല അമ്മമാരും എന്നെ കണ്ടപ്പോള്‍ സ്‌നേഹപൂര്‍വ്വം വന്ന് കെട്ടിപിടിക്കുകയാണ് ചെയ്തത്. ആളുകള്‍ അതിനെ അശ്ലീലമായിട്ടല്ല, പ്രണയമായിട്ടുതന്നെയാണ് എടുത്തിരിക്കുന്നത്.

ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് നായിക ഐശ്വര്യ പറഞ്ഞത് ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News