പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന യുവാക്കള്‍ പിടിയില്‍; സംഘം പെണ്‍കുട്ടികളെ കുടുക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന രണ്ട് യുവാക്കളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു.

കാരയ്ക്കാമണ്ഡപത്തിന് സമീപം പൊന്നുമംഗലം വാറുവിളാകത്തുവീട്ടില്‍ അര്‍ഷാദ് (24), പാലക്കാട് ആമയൂര്‍ പടപറമ്പില്‍ വീട്ടില്‍ സുബൈര്‍ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പെണ്‍കുട്ടികളുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രതികള്‍ കബളിപ്പിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തും പാലക്കാടും നിരവധി കേസില്‍ ഉള്‍പ്പെട്ട പ്രതികളാണ് പിടിയിലായവരെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടികളെ കാണ്‍മാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പാലക്കാട് നിന്നും പിടികൂടിയത്.

നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News