പ്രണവ് ക്രിക്കറ്റ് മതിയാക്കി; വിശദീകരണം ഇങ്ങനെ

ക്രിക്കറ്റില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട പ്രണവ് ധന്‍വാഡെ ക്രിക്കറ്റ് മതിയാക്കി. പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് കളി നിര്‍ത്തിയതെന്നാണ് പ്രണവിന്റെ വിശദീകരണം.

ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് നേടിയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടിയത്. ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ വര്‍ഷം ആദ്യം പ്രണവ് തകര്‍ത്തത്. 323 പന്തില്‍ നിന്ന് 59 സിക്‌സറുകളും 129 ഫോറുകളും അടക്കമായിരുന്നു പ്രണവിന്റെ ഇന്നിംഗ്‌സ്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച എച്ച്ടി ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് പ്രണവ് റെക്കോര്‍ഡ് തകര്‍ത്തത്.

പരിശീലനം വൈകിയതിന് പ്രണവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് നേരത്തെ വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News