ഒടുവില്‍ ആപ്പിളിന്റെ മാപ്പപേക്ഷ

ഫോണുകളുടെ വേഗം കുറച്ചതിന് ഒടുവില്‍ ആപ്പിളിന്റെ മാപ്പപേക്ഷ.

കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ ഉപയോഗിച്ചതിന് ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ക്ക് ഫോണിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് പ്രോസസറുകളുടെ വേഗം കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.

മൊബൈലുകളുടെ വേഗം കുറഞ്ഞതോടെ വിപണിയില്‍ ആപ്പിളിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നു. പലരും കമ്പനിക്കെതിരെ കേസ് നല്‍കിയതോടെയാണ് നില്‍ക്കക്കളളിയില്ലാതെ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

നിങ്ങളില്‍ പലരെയും നിരാശരാക്കിയെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നുെവന്നാണ് ആപ്പിള്‍ അധികൃതര്‍ പറയുന്നത്.

മാപ്പപേക്ഷയോടൊപ്പം പഴയ ഐ ഫോണിലെ ബാറ്ററി മാറ്റി വാങ്ങുന്നതിനായി പ്രത്യേക കിഴിവും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 50 ഡോളര്‍ ഇളവാണ് ബാറ്ററി മാറ്റുമ്പോള്‍ ആപ്പിള്‍ നല്‍കുക. ഐ ഫോണിന്റെ ബാറ്ററി മാറ്റുന്നതിന് 79 ഡോളറിന് പകരം 29 ഡോളര്‍ നല്‍കിയാല്‍ മതിയാകും.

ഐ ഫോണ്‍ 6 മുതലുള്ള മോഡലുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഇതോടൊപ്പം തന്നെ ഐ ഫോണ്‍ ബാറ്ററിയുടെ ആയുസിനെക്കുറിച്ച് വിവരം നല്‍കുന്ന സംവിധാനവും അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here