
കോഴിക്കോട്: കോഴിക്കോട്ട് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കസബ എസ്‌ഐക്കെതിരെ കേസെടുത്തു. കോഴിക്കോട് ഡിസിപി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം.
തുടര്‍ വിദ്യാഭ്യാസവകുപ്പിന്റെ സംസ്ഥാന കലോത്സവത്തിനെത്തിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കോഴിക്കോട് താജ് റോഡില്‍ വച്ച് പെട്രോളിങ്ങിനെത്തിയ പൊലീസ് സംഘം യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. കോഴിക്കോട് സ്വദേശികളായ മമത ജാസ്മിന്‍, സുസ്മി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here