മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.
ലോക്‌സഭയില്‍ ബില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ബില്‍ പാസാക്കുക ബിജെപി സര്‍ക്കാരിന് വെല്ലുവിളിയാണ്. മുത്തലാഖ് ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ശക്തമാണെങ്കിലും ബില്‍ രാജ്യസഭയിലും പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയത്. അടുത്തയാഴ്ച മാത്രമേ രാജ്യസഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കൂ എന്ന്് പാര്‍ലമെന്ററി കാര്യ സഹമ്ന്ത്രി വിജയ് ഗോയല്‍ ഇന്നലെ രാജ്യസഭയില്‍ അറിയിച്ചു.
എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബില്‍ പാസാക്കുക ബിജെപിക്ക് വെല്ലുവിളിയാണ്. വിവാഹവും വിവാഹ മോചനവും സിവില്‍ വിഷയമാണെന്നും അതില്‍ ക്രിമിനല്‍ നടപടി ഉള്‍പ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും ചൂണ്ടിക്കാട്ടി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ലോക്‌സഭ തള്ളിയിരുന്നു.
വനിതാ സംഘടനകളോട് പോലും ആലോചിക്കാതെ ബിജെപിയുടെ അജണ്ട മാത്രമാണ് മുത്തലാഖ് ബില്ലിലൂടെ നടപ്പാക്കിയതെന്ന വാദവും ശക്തമാണ്.
അതേസമയം, രാജ്യസഭയില്‍ സ്വീകരിക്കേണ്ട നിലപാടില്‍ പ്രതിപക്ഷ പാര്‍ട്ടികളും, ബില്‍ പാസാക്കുന്നത് സംബന്ധിച്ച് ബിജെപിയും ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്.
മുത്തലാഖ് ബില്ലില്‍ ഭേദഗതി വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതോടെ രാജസഭയിലെത്തുമ്പോള്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടുകയോ, അല്ലെങ്കില്‍ ഭേദഗതികളോടെ ബില്‍ പാസാക്കുകയോ ചെയ്യാനുള്ള സാധ്യകളാണുള്ളത്.

Get real time update about this post categories directly on your device, subscribe now.