രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് സമ്മതിച്ച് അരുണ്‍ ജെയ്റ്റിലി

ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് സമ്മതിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ലോക്‌സഭയിലാണ് അരുണ്‍ ജെയ്റ്റിലി ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായ, സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് തിരിച്ചടിയായതെന്നും ജെയ്റ്റിലി ചൂണ്ടിക്കാട്ടി.

2016-17 വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്നും, ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി എട്ട് ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞെന്നും സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ ലോക്‌സഭയില്‍ ശൂന്യവേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യവസായ, സേവന മേഖലകളില്‍ കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായത്. ആഗോള സാമ്പത്തികരംഗത്ത് വളര്‍ച്ച കുറഞ്ഞത് രാജ്യത്തെ നിക്ഷേപത്തെ ബാധിച്ചതും, ജിഡിപി നിരക്ക് കുറയുന്നതിന് കാരണമായതെന്നും ധനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

എന്നാല്‍ വളര്‍ച്ചാ നിരക്ക് കൂട്ടാന്‍ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികള്‍ക്കും അടിക്കടിയായി കുറഞ്ഞ വളര്‍ച്ചാ നിരക്കിനെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല. സാമ്പത്തിക വളര്‍ച്ചയില്‍ വേഗത കുറഞ്ഞുവെങ്കിലും ഐഎംഎഫിന്റെ കണക്കനുസരിച്ച് ഇന്ത്യയെ അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ എത്തിക്കാന്‍ കഴിഞ്ഞെന്നും അരുണ്‍ ജെയ്റ്റിലി അവകാശപ്പെട്ടു.

അതേസമയം, ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റ് അടുത്ത ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിക്കും. ബജറ്റില്‍ വളര്‍ച്ചാ നിരക്ക് കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം ധനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News