‘രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നുമില്ല’; രാഷ്ട്രീയ പ്രവേശനത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ രജനിയുടെ പ്രതികരണം

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രഖ്യപിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി രജനികാന്ത്. ചെന്നൈയില്‍ തുടരുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നും ഇല്ല എന്ന് രജനി പറഞ്ഞിരിക്കുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും രജനികാന്തിന്റെ പ്രസ്താവന. രജനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നു തന്നെയാണ് പ്രസ്താവന തരുന്ന സൂചന എന്നാണ് തമിഴകം വിശ്വിസിക്കുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് പോകുന്നു സൂപ്പര്‍ സ്റ്റാറിന്റെ പ്രസ്താവനയുടെ ഉള്ളറകള്‍.

ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്ന് മാറിയൊരു ഭരണം തമിഴ്‌നാട്ടില്‍ സാധ്യമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി കൂടിയായി രജനിയുടെ പ്രസ്തവാനയെ വിലയിരുത്താം. അങ്ങനെ വന്നാല്‍ അത് BJPക്കും പ്രതീക്ഷ നല്‍കുന്നു. മോദിയോട് അടുപ്പമുള്ള രജനി ദ്രാവിഡ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ചിന്തിച്ചാല്‍ അത് തങ്ങള്‍ക്കനുകൂലമാകുമെന്ന് BJP കരുതുന്നു.

രജനിയെ BJPയോട് അടുപ്പിക്കാന്‍ RSS സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയാണ് രജനിയുടെ ഇന്നത്തെ പ്രസ്താവനയെന്നും അവര്‍ കരുതുന്നു.

എന്നാല്‍ എന്നും BJPയെ പടിക്ക് പുറത്ത് നിര്‍ത്തിയിട്ടുള്ള തമിഴ് ജനതയുടെ മുന്നിലേക്ക് ആത്മഹത്യാപരമായ തീരുമാനവുമായി സൂപ്പര്‍ സ്റ്റാര്‍ ഇറങ്ങിയാല്‍ അതിന്റെ ഫലം കണ്ട് തന്നെ അറിയേണ്ടിയിരിക്കും. തന്റെ ആത്മീയ യാത്രകള്‍ പരാമര്‍ശിച്ചാണ് രജനി തന്റെ പ്രസംഗം ആരംഭിച്ചത്.

കുടുംബമാണ് ഏറ്റവും വലുതെന്ന പറഞ്ഞ് വച്ച താരം സ്വഭാവ വൈശിഷ്ട്യമാണ് ഒരാള്‍ ആദരവ് നേടിക്കൊടുക്കുന്നത് എന്ന് പറയുന്നു. MGRനെ ഇന്നും ദൈവ തുല്യനായി ആരാധിക്കുന്നത് അദ്ദേഹത്തിന്റെ സ്വാഭാവ ഗുണമാണ്. ഇനി നൂറ് വര്‍ഷം കഴിഞ്ഞാലും MGR ജനമനസുകളിലുണ്ടാകും എന്നും രജനി പറയുന്നു.

ജയലളിതയേയും, MGRനേയും പുകഴ്ത്തിയാണ് രജനി ആരാധക സംഗമത്തില്‍ സംസാരിച്ചത്. എന്തായാലും ഒരു ദിവസം കൂടി കാത്തിരിക്കാം എന്താണ് സൂപ്പര്‍ സ്റ്റാറിന്റെ മനസിലെന്ന് അറിയാന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News